മാറാടി പഞ്ചായത്ത് നാലാം വാര്‍ഡ് കുടുംബശ്രീ യൂണിറ്റിന്റെ വാര്‍ഷികം നടത്തി

മാറാടി: മാറാടി പഞ്ചായത്ത് നാലാം വാര്‍ഡ് സൂര്യ കുടുംബശ്രീ യൂണിറ്റിന്റെ 21-ാം യൂണിറ്റ് വാര്‍ഷികം നടത്തി. വാര്‍ഡ് മെമ്പര്‍ സരള രാമന്‍ നായര്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പുഷ്പാ സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റിലെ മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. അഞ്ചാം വാര്‍ഡ് മെമ്പര്‍ അജി സാജു, സിഡിഎസ് അക്കൗണ്ടന്റ് രേഖ രാജു, പഞ്ചായത്ത് മെമ്പര്‍ സെക്രട്ടറി മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ലിനു സിനിക്കുട്ടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Back to top button
error: Content is protected !!