മാറാടി പഞ്ചായത്തിലെ കുപ്പിച്ചില്ലുകള്‍ ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറി

മാറാടി: മാറാടി പഞ്ചായത്തിലെ ഹരിതകര്‍മസേന വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച ഒരു ലോഡ് കുപ്പിച്ചില്ലുകള്‍ പായ്ക്ക് ചെയ്തു ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി മനോജ് എം.എസ്, വാര്‍ഡ് മെമ്പര്‍ അജി സാജു, ഹരിതകര്‍മസേന കോര്‍ഡിനേറ്റര്‍ ബിന്ദു ജോളി, ഹരിതകര്‍മസേന സെക്രട്ടറി ബീനാമോള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!