മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ജില്ലാ തല റിവ്യു മീറ്റിങ് മൂവാറ്റുപുഴയിൽ നടന്നു

 

 

മൂവാറ്റുപുഴ: എറണാകുളം ജില്ലയിൽ നിന്നുള്ള മൂവാറ്റുപുഴ, കോതമംഗലം, നോർത്തുപറവൂർ, കണയന്നൂർ, കുന്നമംഗലം, ആലുവ താലൂക്ക് യൂണിയനുകളിലെ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ജില്ലാ തല റിവ്യു മീറ്റിങ് മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഓഫീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗം മൂവാറ്റുപുഴ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാം ദാസ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി വി.വി ശശിധരൻ നായർ സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനെ പറ്റി സംസാരിച്ചു. ബാങ്കിംഗ് സംബന്ധ വിഷയങ്ങളെക്കുറിച്ച് ധനലക്ഷ്മി ബാങ്ക് റീജണൽ ഹെഡ് രാജീവ്, മൈക്രോ ഫിനാൻസ് ഓഫീസർ രാജേഷ്, മൂവാറ്റുപുഴ ബ്രാഞ്ച് മാനേജർ ജയപ്രസാദ് എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിലെ സെക്രട്ടറിമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കോതമംഗലം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി. നരേന്ദ്രനാഥൻ നായർആശംസ അർപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ സ്വാഗതവും, യൂണിയൻ സെക്രട്ടറി ആർ. അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

Back to top button
error: Content is protected !!