മൂവാറ്റുപുഴ

മലയാള ബ്രാഹ്‌മണ സമാജം കൂത്താട്ടുകുളം ശാഖയുടെ വാര്‍ഷിക പൊതുയോഗവും, കുടുംബസംഗമവും നടത്തി

മൂവാറ്റുപുഴ: മലയാള ബ്രാഹ്‌മണ സമാജം കൂത്താട്ടുകുളം ശാഖയുടെ 2021-2022 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും, കുടുംബസംഗമവും നടത്തി.മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രത്തിലെ ഗൗരീശങ്കരം ഊട്ടുപുരയില്‍ കേന്ദ്ര-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച്ച നടത്തി. വാര്‍ഷിക പൊതുയോഗവും, കുടുംബസംഗമവും മലയാള ബ്രഹ്‌മസമാജം മുന്‍ കേന്ദ്ര പ്രസിഡന്റും, സമാജത്തിന്റെ മുഖപത്രമായ ബ്രഹ്‌മശ്രീയുടെ മാനേജിങ് എഡിറ്ററുമായ ടി.വി നാരായണ ശര്‍മ്മ ഉദ്ഘാടനം ചെയ്തു. മലയാള ബ്രാഹ്‌മണ സമാജം കൂത്താട്ടുകുളം ശാഖ പ്രസിഡണ്ട് പി.എന്‍ മുരളീധര ശര്‍മ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ശ്രീജിത്ത് എംവി, പ്രദീഷ് പി ഇളയത്, അരുണ്‍ കെവി, അനില്‍ പുതുമന, ശ്രീരാജ് വി കെ, ജയാജി എന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ബാംസുരി അന്ത്രരാഷ്ട്ര ഓണ്‍ലൈന്‍ കൂട്ടായ്മ നടത്തിയ ഹരിനാമഭജം മത്സരത്തില്‍ ദാമോദരം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗോപികാ ദേവി നെടുംമ്പായില്ലത്തെ മലയാള ബ്രാഹ്‌മണ സമാജം എറണാകുളം ജില്ലാ പ്രസിഡന്റ് അനില്‍ പുതുമന അനുമോദിച്ചു.എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.

meritkingmeritkingmeritkingmeritroyalbetmeritroyalbetmeritroyalbet baymaviultrabetdinamobet girişbetist giriş Back to top button
error: Content is protected !!