വാരപ്പെട്ടി പഞ്ചായത്തില്‍ മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്തില്‍ മഹാത്മാ രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും നടത്തി. പഞ്ചായത്ത് ഓഫീസില്‍ നടന്ന രക്തസാക്ഷിത്വ സ്മൃതിയും പൗരാവകാശ രേഖാ പ്രകാശനവും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോ.റ്റി.കെ. ജാഫിര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണവും, എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ കെ.എസ് ഇബ്രാഹിം വിമുക്തി പ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി കേരളോത്സവ വിജയിക്കള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയതു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ മോള്‍ ഇസ്മായില്‍, പഞ്ചായത്ത് അംഗങ്ങളായ പി.പി കുട്ടന്‍ ദീപ ഷാജു, കെ.എം.സെയ്ത്, ബേസില്‍ യോഹന്നാന്‍, ഏയ്ഞ്ചല്‍ മേരി ജോബി, കെ കെ. ഹുസൈന്‍, ദിവ്യ സലി, പ്രിയ സന്തോഷ്, ശ്രീകല സി, എം.എസ് ബെന്നി, പഞ്ചായത്ത് സെക്രട്ടറി എം.എം ഷംസുദ്ധീന്‍ , സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ധന്യ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!