എം.എ.എയുടെ ഇടപെടല്‍ മൂവാറ്റുപുഴയിലെ യാത്രാ ക്ലേശത്തിന് ആശ്വാസം.

 

പോത്താനിക്കാട്: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്ന കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന് തിരുമാനമായി. മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജീവ്, കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍, ഓപ്പറേഷന്‍സ് വിഭാഗം മേധാവി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന് തിരുമാനമായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ മുടങ്ങി കിടന്ന 5 സര്‍വ്വീസുകളാണ് പുനരാരംഭിക്കുന്നത്. മൂവാറ്റുപുഴ-കൂത്താട്ടുകുളം, മൂവാറ്റുപുഴ-എറണാകുളം സൗത്ത്, മൂവാറ്റുപുഴ-തൊമ്മന്‍കുത്ത്-മുളപ്പുറം, മൂവാറ്റുപുഴ-വണ്ണപ്പുറം-ചേലച്ചുവട്, മൂവാറ്റുപുഴ-പൈങ്ങോട്ടൂര്‍-മണിപ്പാറ എന്നിവയാണ് പുതിയ സര്‍വ്വീസുകള്‍. ഇതിനായി മതിയായ ബസുകള്‍ മൂവാറ്റുപുഴ ഡിപ്പോയ്ക്ക് അനുവദിച്ചിട്ടുമുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടും കെ.എസ്. ആര്‍.ടി.സി സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ സംസ്ഥാനമൊട്ടാകെ അനശ്ചിതത്വം നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യത്തിനിടയിലാണ്, എം. എല്‍ എ നിയമസഭയിലും മന്ത്രി-ഉദ്യോഗതലങ്ങളിലും നടത്തിയ ഇടപെടലുകള്‍ പൊതു ഗതാഗതം ഇല്ലാത്തതിനാല്‍ നട്ടം തിരിയുന്ന മൂവാറ്റുപുഴയിലെ ഗ്രാമീണ ജനതയ്ക്ക് ഏറെ ആശ്വാസവും അനുഗ്രഹമാകുന്ന നടപടിയാണിത്.

Back to top button
error: Content is protected !!