എം. എ. എക്കണോമിക്സിൽ മൂന്നാം റാങ്ക് നേടിയ മാതിരപ്പിള്ളി സ്വദേശിനിക്ക് ആൻ്റണി ജോൺ എം.എൽ.എ. യുടെ അനുമോദനം.

കോതമംഗലം: എം. ജി. യൂണിവേഴ്സിറ്റിയിൽ എം. എ. എക്കണോമിക്സ് കോഴ്‌സിൽ മൂന്നാം റാങ്ക് നേടിയ മാതിരപ്പിള്ളി സ്വദേശിനിക്ക് ആൻ്റണി ജോൺ എം.എൽ.എ. യുടെ അനുമോദനം. മാതിരപ്പിള്ളി പടിഞ്ഞറേക്കര പുത്തൻപുര വീട്ടിൽ മോഹനൻ സുശീല ദമ്പതികളുടെ മകൾ സുമി മോഹനനാണ് യൂണിവേഴ്സിറ്റി പരീക്ഷയിൽ മൂന്നാം റാങ്ക് വാങ്ങി നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്. ആന്റണി ജോൺ എം.എൽ.എ. വീട്ടിൽ എത്തി റാങ്ക് ജേതാവിന് ഉപഹാരം കൈമാറി. ചടങ്ങിൽ കെ. എം. ഇബ്രാഹിം, റ്റി. എസ്. ‌റെജി, റ്റി. എം. ധനേഷ്, എം. എം. നജീബ് എന്നിവർ സന്നിഹിതരായിരുന്നു.

Back to top button
error: Content is protected !!