എം. ജെ. എസ്. എസ്. എ. ദേശീയ തലത്തിൽ നടത്തിയ 2020ലെ ജെ. എസ്. എസ്. എൽ. സി, പ്ലസ് 2 വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

മൂവാറ്റുപുഴ : എം. ജെ. എസ്. എസ്. എ. ദേശീയ തലത്തിൽ നടത്തിയ 2020ലെ ജെ. എസ്. എസ്. എൽ. സി, പ്ലസ് 2 വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. യാക്കോബായ സുറിയാനി സഭയിലെ അഖില മലങ്കര സൺ‌ഡേസ്കൂൾ അസോസിയേഷൻ 2020 വർഷത്തെ ജെ. എസ്. എസ്. എൽ. സി, പ്ലസ് 2 വാർഷിക പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. ജെ. എസ്. എസ്. എൽ. സി ഒന്നാം റാങ്ക് 99 മാർക്ക്‌ വാങ്ങി സാറാ എൽദോ, (സെന്റ് തോമസ് ഇഞ്ചൂർ ) രണ്ടാം റാങ്ക് 98 മാർക്ക്‌ വാങ്ങി ആൻ സൂസൻ ബെന്നി (സെന്റ് സ്റ്റീഫൻസ് കീരംപാറ), മൂന്നാം റാങ്ക് 97 മാർക്ക്‌ വാങ്ങി എമിൽ ഏലിയാസും (സെന്റ് മേരീസ് മുടവൂർ ) മിഷേൽ സാബു (സെന്റ് മേരീസ് കാരിമറ്റം )എന്നിവർ കരസ്‌ഥമാക്കി. പ്ലസ് ടു ഒന്നാം റാങ്ക് 91മാർക്ക്‌ വാങ്ങി അൻസാ പി സജി (സെന്റ് ജോർജ് കുന്നപ്പിള്ളി) രണ്ടാം റാങ്ക് 81 മാർക്ക്‌ വാങ്ങി അന്ന സാറാ ഏലിയാസ് (മോർ ഇഗ്നാത്തിയോസ് നൂറോനൊ പതിനാലാം മൈൽ), മൂന്നാം റാങ്ക് 80 മാർക്ക് വാങ്ങി ഏഞ്ചൽ വർഗീസ് (സെന്റ് മേരീസ് മലയിടംതുരുത്ത് ) എന്നിവർ കരസ്ഥമാക്കി. ഭാരതത്തിലും ഭാരതത്തിനു പുറത്തുമായി എഴുന്നൂറോളം സൺഡേ സ്കൂളിലെ വിദ്യാർത്ഥികൾ 80 കേന്ദ്രങ്ങളിലായാണ് പരീക്ഷയെഴുതിയത്. ജെ എസ് എസ് എൽ സി ക്കു 99% ഉം പ്ലസ് ടുവിന് 98% ഉം വിജയം നേടി. പരീക്ഷ റിസൽട്ട് പ്രഖ്യാപനത്തിൽ പ്രസിഡന്റ്‌ ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത., ജനറൽ സെക്രട്ടറി ഷെവ. എം. ജെ. മർക്കോസ് . സെക്രട്ടറിമാരായ യൽദോ ഐസക്ക്, റോയ് തോമസ് പരീക്ഷ കൺട്രോളർ എം കെ വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി. വി. ജേക്കബ്. പരീക്ഷ ബോർഡ്‌ അംഗം കെ വി ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Back to top button
error: Content is protected !!