എം.എ. കോളേജില്‍ ഓസോണ്‍ ദിനാചരണം നടത്തി

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഓസോണ്‍ ദിനാചരണം നടത്തി. കോളേജിലെ സയന്‍സ് ഫോറം, നേച്ചര്‍ ക്ലബിന്റെ അഭിമുഖ്യത്തില്‍ ദിനാചരണം. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ 1987 സെപ്തംബര്‍ 16ന് നിലവില്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കുന്നു.സൂര്യനില്‍ നിന്ന് വരുന്ന ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തി, ഭൂമിയിലെ സര്‍വജീവജാലങ്ങളെയും സംരക്ഷിക്കുന്ന വാതകകുടയാണ് ഓസോണ്‍ പാളി. ജനങ്ങളില്‍ ഓസോണ്‍പാളി സംരക്ഷണത്തെ സംബന്ധിക്കുന്ന അവബോധം സൃഷ്ടിക്കാന്‍ ഇത്തരത്തില്‍ ഒരു ദിനാചരണം നടത്താന്‍ ഐക്യരാഷ്ട്ര സഭയുടെ 1994 ല്‍ ചേര്‍ന്ന ജനറല്‍ അസംബ്ലിയാണ് തീരുമാനിച്ചത്. അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & ടെക്‌നോളജി അസ്സി. പ്രൊഫ. എല്‍ദോസ് പി ജേക്കബ് ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എം. എ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുത്തു.വിദ്യാര്‍ത്ഥികളുടെ പോസ്റ്റര്‍ പ്രദര്‍ശനം, പവര്‍ പോയിന്റ് പ്രസന്റഷന്‍, ഓസോണ്‍ സംരക്ഷണ ബോധവല്‍ക്കരണ സ്‌കിറ്റുകള്‍ എന്നിവയും നടന്നു. ദിനചാരണത്തിന് ക്ലബ് കോ. ഓര്‍ഡിനേറ്റര്‍മാരായ ഡോ. ദീപ. എസ്, ഡോ. മേരിമോള്‍ മൂത്തേടന്‍ എന്നിവര്‍ നേതൃത്വംനല്‍കി

 

Back to top button
error: Content is protected !!