ബമ്പർ കോടിപതി യാക്കോബു തന്നെ

 

കൂത്താട്ടുകുളം – സംസ്ഥാന സർക്കാരിൻ്റെ പുജ ബമ്പർ 5 കോടി രൂപ ലഭിച്ച ഭാഗ്യവാൻ കൂത്താട്ടുകുളം കിഴകൊമ്പ് പോസ്റ്റാഫീസും പടിയിലെ റിട്ടെയിൽ വ്യാപാരിയായ നാട്ടുകാർ സ്നേഹപൂർവ്വം വിളിക്കുന്നയാക്കോബ് എന്ന ജേക്കബ് കുര്യനാണ്.. ഇദ്ദേഹം വിൽപനക്കായി വാങ്ങിയ ടിക്കറ്റിലൊന്നിനായിരുന്നു സമ്മാനം ലഭിച്ചത്. ആദ്യമെതന്നെ 2 ടിക്കറ്റുകൾ ഇദ്ദേഹം സൂക്ഷിച്ചു വെച്ചു. ഉദ്യേഗപൂർവ്വമായ കഴിഞ്ഞ രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ യാക്കോബൂ തന്നെ ഇന്നലെ കാനാറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ സമ്മാനാർഹമായ ടിക്കറ്റ് 2.30 ന് ഏൽപിച്ചു. ജേഷ്ഠ സഹോദരൻ രാജു തുടങ്ങിയവർക്കൊപ്പമാണ് ടിക്കറ്റ് ബാങ്കിൽ നൽകിയത്. മാദ്ധ്യമങ്ങളും നാട്ടുകാരും ആർക്കാണ് അടിച്ചത് എന്ന് തിരക്കി നടന്നപ്പോൾ തനിക്കാണ് ടിക്കറ്റ് അടിച്ചതെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയില്ല. ഞായറാഴ്ച ആയതിനാലും തൻ്റെ സുരക്ഷിതവും കണക്കിലെടുത്താണ് വെളിപ്പെടുത്താതിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ടിക്കറ്റ് സുക്ഷിച്ച പേഴ്സ് വച്ച സ്ഥലം പെട്ടെന്ന് കണ്ടെത്താൻ കഴിയാതെ വന്നതു മൂലം ഇന്നലെ .ബാങ്കിൽ സമർപ്പിക്കാൻ കഴിഞ്ഞില്ല. വികലാംഗനായ എനിക്ക് ഇത്രയും തുക സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷം ഉണ്ട് എന്നും ഈ തുക എന്തു ചെയ്യണമെന്ന് തൽക്കാലം തീരുമാനിച്ചിട്ടില്ല. ബാങ്കിലും മറ്റുമായി കുറച്ചു കടങ്ങൾ ഉള്ളത് തീർക്കും’ ബാക്കി എന്തു ചെയ്യണമെന്ന് വേണ്ടപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ഗ്രേസി, എം ബി.എ പഠനം പൂർത്തിയാക്കിയ മകൻ ജോബിയും ഒപ്പമുണ്ട്.

ഫോട്ടോ – കേരള സർക്കാരിൻ്റെ പൂജ ബമ്പർ 5 കോടി രൂപ സമ്മാനം നേടിയ ടിക്കറ്റ് ജേക്കബ് കുര്യൻ കാനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ ഏൽപിക്കുന്നു

Back to top button
error: Content is protected !!