തടി ലോറി വീട്ടുമുറ്റത്ത് തലകീഴായി മറിഞ്ഞു.ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു

വാഴക്കുളം: തടി ലോറി വീട്ടുമുറ്റത്ത് തലകീഴായി മറിഞ്ഞു.ഡ്രൈവറും ഒപ്പമുണ്ടായിരുന്ന സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ പുലർച്ചെ രണ്ടരയോടെ സംസ്ഥാന പാതയിൽ ആവോലി സഹകരണ ബാങ്കിനു സമീപം സർക്കാർ ഹോമിയോ ആശുപത്രിക്കെതിർവശത്തായിരുന്നു അപകടം നടന്നത്.എരുമേലി മുക്കൂട്ടുതറ ഭാഗത്തു നിന്ന് വ്യാഴാഴ്ച രാത്രി പത്തോടെ പുറപ്പെട്ടതായിരുന്നു അപകടത്തിൽപ്പെട്ട ലോറി.  ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ഡ്രൈവർ പറഞ്ഞു.വഴിയോരത്ത് റോഡിലേക്ക് ചരിഞ്ഞു നിന്നിരുന്ന മരച്ചില്ലയിൽ തട്ടി നിയന്ത്രണം വിട്ട് ലോറി വീടിൻ്റെ മതിലിൽ വീഴുകയായിരുന്നു.വാഹനത്തിലെ തടിയുടെ കെട്ട് അഴിഞ്ഞു പോകാതിരുന്നതിനാൽ വീടിൻ്റെ ഭിത്തിയിലേക്ക് തടി വീഴുകയോ നാശനഷ്ടങ്ങളുണ്ടാകുകയോ ചെയ്തില്ല.ഇതര വാഹനങ്ങളും മറ്റു യാത്രക്കാരും അപകടസമയത്ത്സ്ഥലത്തുണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.മറിഞ്ഞ ലോറിയിൽ നിന്ന് തടി മാറ്റി കയറ്റി ഇന്നലെ വൈകുന്നേരത്തോടെ മറിഞ്ഞ ലോറി ഉയർത്തി.

 

Back to top button
error: Content is protected !!