ലോക്‌സഭാ തെര‌ഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിംഗ്, തമിഴ്‌നാട്ടിൽ 62%

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിംഗ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളില്‍ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് രേഖപ്പെടുത്തിയത്. ത്രിപുരയിലെ ഒരു മണ്ഡലത്തില്‍ 76 ശതമാനത്തിലേറെ പോളിംഗ് നടന്നു. ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടില്‍ 62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 12 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ 50% മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ബിഹാറില്‍ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പേര്‍ രേഖപ്പെടുത്തിയതാണ് ഇന്നത്തെ ഏറ്റവും കുറവ് പങ്കാളിത്തം.

 

Back to top button
error: Content is protected !!