പായിപ്ര പഞ്ചായത്തില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സംഘടിപ്പിച്ചു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത്, താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പായിപ്ര പഞ്ചയാത്ത് ഹാളില്‍ സംഘടിപ്പിച്ച മേളയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം അസീസ് ലോണ്‍ ലൈസന്‍സ് വിതരണം ഉദ്ഘാടനം ചെയ്തു. സംരംഭകരെ കണ്ടെത്തി നൂതനമായ കര്‍മപദ്ധതികള്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വ്യവസായവകുപ്പ് നടത്തിവരുന്നതിന്റെ മുന്നോടിയായാണ് ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സംഘടിപ്പിച്ചത്. ശക്തമായ തൊഴില്‍ സംസ്‌കാരം വളര്‍ത്തുന്നതിനും, സുസ്ഥിര വികസനത്തിനും, എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന മുദ്രാവാക്യമുയര്‍ത്തി മുന്നോട്ടുപോവുക എന്ന ലക്ഷ്യവും മേളക്ക് ഉണ്ട്. മേളയുടെ ഭാഗമായി ധനകാര്യ സ്ഥാപനങ്ങളുടെയും, മറ്റ് വകുപ്പ് പ്രതിനിധികളുമായി സംവദിക്കുവാനും അവസരമൊരുക്കിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനില്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാഫി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി വിനയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത മുഹമ്മദാലി, പഞ്ചായത്ത് അംഗങ്ങള്‍,
പഞ്ചായത്ത് സെക്രട്ടറി ഹസീന പി മൈദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!