ലൈബ്രേറിയൻ അലവൻസ് വിതരണം 9, 10 തിയതികളിൽ

 

മൂവാറ്റുപുഴ: ലൈബ്രേറിയൻഅലവൻസിന്റെ ഒന്നാം ഗഡു വിതരണം 9, 10 തിയതികളിൽ നടത്തുന്നു. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, ആയവന , കല്ലൂർക്കാട്, മഞ്ഞ ള്ളൂർ, ആരക്കുഴ , മാറാടി, വാളകം, പാലക്കുഴപഞ്ചായത്തുകൾ എന്നിവടങ്ങളിലെ ലൈബ്രറികൾക്കുള്ള അലവൻസ് വിതരണം 9ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 2വരെ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിലും, കൂത്താട്ടുകുളം, പിറവം നഗരസഭ, തിരുമാറാടി , ഇലഞ്ഞി, പാമ്പാക്കുട , രാമമംഗലം, മണീട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ലൈബ്രറികൾക്കുള്ള അലവൻസ് വിതരണം 10 ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 2വരെ കൂത്താട്ടുകുളം സി.ജെ. ലൈബ്രറിയിൽ വച്ചും വിതരണം ചെയ്യുന്നതാണ്. എ.ബി.സി ഗ്രേഡ് ലൈബ്രറികൾക്ക് 24, 7 20 രൂപയും ഡി.ഇ.എഫ് ഗ്രേഡുകൾക്ക് 22920 രൂപയുമാണ് നൽകുന്നത്. ലൈബ്രറി ലറ്റർ ഹെഡിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിച്ച കൈ പറ്റു രസീത് ഹാജരാക്കി ചെക്ക് കൈപ്പറ്റാവുന്നതാണെന്ന താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അറിയിച്ചു.

Back to top button
error: Content is protected !!