ലൈബ്രറികളുടെ വാര്‍ഷീക ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ: ലൈബ്രറികള്‍ക്ക് 2022-23 വര്‍ഷത്തെ വാര്‍ഷീക ഗ്രാന്റിനുള്ള അപേക്ഷ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ക്ഷണിച്ചു . അപേക്ഷ ഓണ്‍ലൈനായി നല്‍കേമ്ടതാണ് . kslc.kerala.gov.in എന്ന സൈറ്റിലാണ് ഓണ്‍ലൈനായി അപേക്ഷ സബ്മിറ്റ് ചെയ്യേണ്ടത് .രജിസ്ട്രര്‍ നമ്പര്‍ 9235 വരെ വരെയുള്ള ലൈബ്രറികള്‍ക്കാണ് അപേക്ഷ നല്‍കാന്‍ അര്‍ഹതയുള്ളത്. കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കാത്ത് ലൈബ്രറികളും പുനരുദ്ധരിച്ച ലൈബ്രറികളും അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പായി ലൈബ്രറിയുടെ പേരും രജിസ്റ്റര്‍ നമ്പറും ജില്ല – താലൂക് കോഡും മൊബൈല്‍ നമ്പറും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കണം. google sheet രേഖപ്പെടുത്തിയാന്‍ മാത്രമെ ഈ ലൈബ്രറികള്‍ക്ക് അപേക്ഷ നല്‍കുവാന്‍ സാധിക്കു. അങ്ങനെയുള്ള ലൈബ്രറികള്‍ ആവശ്യപ്പെട്ടവിവരങ്ങള്‍ എത്രയം വേഗം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കണമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ.ഉണ്ണി അറിയിച്ചു.

 

Back to top button
error: Content is protected !!