പി​റ​വ​ത്ത് റാ​ലി​യുമാ​യി എ​ൽ​ഡി​എ​ഫ്

പിറവം: കോട്ടയം ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാമ്പാക്കുട, എടയ്ക്കാട്ടുവയല്‍ എന്നിവിടങ്ങളില്‍ റാലിയും പൊതുയോഗവും നടന്നു. പാമ്പാക്കുടയില്‍ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. സി.ടി. ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. ജിന്‍സണ്‍ വി. പോള്‍, എം.എന്‍. കേശവന്‍, ബേസില്‍സണ്ണി, സുരേഷ് ചന്തേലില്‍, പി.യു. വര്‍ഗീസ്, എ.പി. ജോര്‍ജ്, റോയി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. എടയ്ക്കാട്ടുവയല്‍ വട്ടപ്പാറയില്‍ നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. ടി.കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജിന്‍സണ്‍ വി. പോള്‍, വി.എന്‍. ഗോപി, ടി.സി. രാമചന്ദ്രന്‍, എല്‍ദോ മനയിടയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!