കല്ലൂര്‍ക്കാട് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി എല്‍ഡിഎഫ്

കല്ലൂര്‍ക്കാട് : കല്ലൂര്‍ക്കാട് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി എല്‍ഡിഎഫ്. പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനും സര്‍ക്കാര്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും പാവപെട്ടവര്‍ക്ക് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചുമാണ് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തിയത്. കല്ലൂര്‍ക്കാട് ടൗണില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ സിപിഎം നിയോജക മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ് ധര്‍ണ്ണ ഉദ്ക്കാടനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ ബേബി റാത്തപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു.എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് വില്‍സണ്‍ നെടുംങ്കല്ലന്‍, സിപിഎം ജില്ല കമ്മിറ്റി അംഗം എം ര്‍. പ്രഭാകരന്‍, കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് അഡ്. ജോബി, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോയി തോമസ്, സിപിഎം ലോക്കല്‍ സെക്രട്ടറി ടി പി. പ്രസാദ്, കര്‍ഷക യൂണിയന്‍ പ്രസിഡന്റ് അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!