മൂവാറ്റുപുഴയില്‍ എല്‍.ഡി.എഫ് ശ്രദ്ധക്ഷണിക്കല്‍ സായാഹ്നം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തോടുള്ള എം.പി.യുടെയും എം.എല്‍.എയുടെയും അവഗണനക്കും നിഷ്‌ക്രിയത്വത്തിനെതിരെയും എല്‍.ഡി.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടന്ന ശ്രദ്ധക്ഷണിക്കല്‍ സായാഹ്നം. മുന്‍ എംപി അഡ്വ.ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ എന്‍.അരുണ്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ മുന്‍ എം.എല്‍.എ ബാബു പോള്‍, കെ.എ.നവാസ്, പി.രാമചന്ദ്രന്‍, ജോളി പൊട്ടയ്ക്കല്‍, അഡ്വ.ഷൈന്‍ ജേക്കബ്, വില്‍സന്‍ നെടുംകല്ലേല്‍, ഇമ്മാനുവല്‍ പാലക്കുഴി, എബ്രഹാം കൂടം പിള്ളി എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ നാല് വര്‍ഷക്കാലത്തോളമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തെ പരിപൂര്‍ണ്ണമായി അവഗണിക്കുന്ന എം പിക്കും രണ്ടര വര്‍ഷത്തോള കാലമായി മൂവാറ്റുപുഴ മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ കൊണ്ട് വരികയോ മുന്‍ എംഎല്‍എ കൊണ്ട് വന്ന വികസന പദ്ധതികള്‍ തന്റെതെന്ന് നുണ പ്രചരണം നടത്തുകയും ചെയ്യുന്ന എം എല്‍ എ യുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കുന്നതിനും എല്‍ ഡി എഫ് നേതൃത്വത്തില്‍ മൂവാറ്റുപുഴയുടെ വികസനതുടര്‍ച്ചയ്ക്ക് വേണ്ടി നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്നതിനും വേണ്ടിയാണ് ശ്രദ്ധ ക്ഷണിക്കല്‍ സായാഹ്നം സംഘടിപ്പിച്ചത്.

 

Back to top button
error: Content is protected !!