അഞ്ചൽപ്പെട്ടിയിൽ ബസ് ഇടിച്ച് വയോധിക മരിച്ചു.

 

പിറവം: അഞ്ചൽപ്പെട്ടിയിൽ ബസ് ഇടിച്ച് ഓണക്കൂർ കുമ്പപ്പിള്ളിൽ പരേതനായ ഉണ്ണിരാമന്റെ ഭാര്യ ഭവാനി (74) മരിച്ചു. വ്യാഴാഴ്ച്ച രാവിലെ 11.15 ഓടെ മുവാറ്റുപുഴയിൽ നിന്നും പിറവത്തേക്ക് പോവുകയായിരുന്ന കംബാനിയൻ ബസ്സ്, സ്റ്റോപ്പിൽ നിർത്തിയ ശേഷം മുന്നോട്ട് എടുക്കുന്നതിനിടയിൽ റോഡ് മുറിച്ചു കടന്ന ഭവാനിയെ ഇടിച്ചിടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.ബസ്സിനടിയിൽപ്പെട്ട വയോധികയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. പോലീസ് എത്തി പോസ്റ്റ്‌ മോർട്ടത്തിനായി മൃതദേഹം മുവാറ്റുപുഴ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, കുമാരി, സന്തോഷ് (പിറവം ബി.പി.സി കോളേജ് കാൻ്റീൻ).

മരുമക്കൾ: രാജൻ, സുകു, ശ്യാമള.

Back to top button
error: Content is protected !!