പല്ലാരിമംഗലത്ത് കുടുബശ്രീ മാസികകള്‍ പ്രകാശനം ചെയ്തു

പല്ലാരിമംഗലം: പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് തയ്യാറാക്കിയ രചന, തിരനോട്ടം എന്നീ മാസികളുടെ പ്രകാശനം നടത്തി. ുടുംബശ്രീയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആസ്പതമാക്കിയും, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്ന സംരഭങ്ങുടെ പ്രവര്‍ത്തനം ഉള്‍പ്പെടുത്തിയും തയ്യാറാക്കിയ മാസികളുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷരീഫ റഷീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ സഫിയ സലിം, സീനത്ത് മൈതീന്‍, അബൂബക്കര്‍ മാങ്കുളം, റിയാസ് തുരുത്തേല്‍, നസിയ ഷെമീര്‍, എ എ രമണന്‍, അസിസ്റ്റന്റ് സെക്രട്ടറി എം എം നിസീമ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!