ഇന്ദിരാഗാന്ധിയിൽ നിന്ന് ആദ്യ വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങിയ കുട്ടൻ ഓർമ്മയായി.

( സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി :കേരളത്തിലെ ആദ്യത്തെ ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോലഞ്ചേരി ക്കുത്ത് ചൂണ്ടിയിൽ എത്തിയപ്പോൾ അന്ന് ആദ്യ വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങാൻ അവസരം ലഭിച്ച പറമ്പാത്ത് കുട്ടൻ (78 വയസ്സ്) നിര്യാതനായി. 1976 ൽ ലാണ് ലക്ഷം വീട് പദ്ധതി ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് കുട്ടൻ വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങിയത്. അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോൻ , മന്ത്രിമാരായ കെ.കരുണാകരൻ, എം.എൻ. ഗോവിന്ദൻനായർ ,അന്നത്തെ പൂത്തൃക്കപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.പൈലിപ്പിള്ള തുടങ്ങിയവരാണ് ഫയൽ ഫോട്ടോയിലുള്ളത്.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവാണിയൂർ പൊതുസ്മശാനത്തിൽ. ഭാര്യ :കറമ്പി മണീട് പുല്ലംകുന്നേൽ കുടുംബാംഗം. മക്കൾ: തമ്പി ( അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽ.ഐ.സി മൂവാറ്റുപുഴ), നാരായണൻകുട്ടി ,രാജൻ (സൺലിറ്റ്).മരുമക്കൾ: ബിന്ദു, മിനി, സരോജിനി.

(ഫോട്ടോ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൈയ്യിൽ നിന്ന് കുട്ടൻ വീടിന്റെ താക്കോൽ ഏറ്റ് വാങ്ങുന്ന ഫയൽ ഫോട്ടോ )

 

Back to top button
error: Content is protected !!