കൂത്താട്ടുകുളം – പാലക്കുഴ റോഡിൽ വാഹന അപകടം: അഞ്ചു പേർക്ക് പരുക്ക്

പാലക്കുഴ : കൂത്താട്ടുകുളം – പാലക്കുഴ റോഡിൽ മണികണ്ഠൻ പാലത്തിന് സമീപം വാഹന അപകടം. ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിച്ച് അഞ്ചു പേർക്ക് പരുക്കേറ്റു. നിലമ്പൂർ സ്വദേശികളായ ചെറ്റിയൻതൊടുകയിൽ
സി.എസ്‌.അഫ്സൽ (29), സി.എസ്‌. അജ്മൽ(27), പാലക്കുഴ സ്വദേശികളായ പാറയിൽ ദേവദാസ് (65), ഭാര്യ ഓമന (62), മകൻ രാഹുൽ (26) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ വൈകുന്നേരമാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്നും കൂത്താട്ടുകുളത്തു നിന്നും വന്ന ഓട്ടോറിക്ഷകൾ നേർക്ക് നേർ ഇടിച്ചാണ് അപകടം.

 

 

Back to top button
error: Content is protected !!