കുന്നത്തുനാട്ടില്‍ ഒപ്പം പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം

കുന്നത്തുനാട്: റേഷന്‍ കടകളിലെത്താന്‍ പ്രയാസമുള്ള നിര്‍ധനര്‍ക്ക് ആശ്വാസമായി കുന്നത്തുനാട്ടില്‍ ‘ഒപ്പം’ പദ്ധതി. സന്നദ്ധ പ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാരുടെ സഹകരണത്തോടെ റേഷന്‍ ഉല്‍പന്നങ്ങള്‍ സൗജന്യമായി വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം കുന്നത്തുനാട് പഞ്ചായത്തിലെ കുമാരപുരത്താണ് സംഘടിപ്പിക്കുന്നത്. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്ത നിര്‍ധന – കിടപ്പു രോഗികള്‍ക്കും പ്രയോജനം കിട്ടത്തക്ക രീതിയില്‍ മണ്ഡലത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ഇതിനായി വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍മപദ്ധതി തയ്യാറാക്കും. പദ്ധതിയുടെ ഭാഗമായി സന്നദ്ധ സേവനം നടത്താന്‍ നിരവധി ഓട്ടോ ഡ്രൈവര്‍മാര്‍ തയാറായി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: Content is protected !!