കുടുംബശ്രീ സാമൂഹ്യമേളകൾ തുടങ്ങി…

 

മൂവാറ്റുപുഴ:കുടുംബശ്രീയുടെ ജെൻഡർ വികസന വിഭാഗം നടപ്പിലാക്കുന്ന ജെൻഡർ റിസോഴ്സ് സെന്റർ വാരാഘോഷം – സാമൂഹ്യ മേളകളുടെ ജില്ലാതല ഉദ്ഘാടനം പായിപ്ര

പഞ്ചായത്തിൽ നടന്നു.അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷനായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്

നിസ മൈതീൻ, സ്ഥിരം സമിതി

അധ്യക്ഷൻമാരായ വി എം നാസർ,

എം സി വിനയൻ, സാജിത,സിഡിഎസ് ചെയർപേഴ്സൺ സിനി സുധീഷ്, കുടുംബശ്രീ അസിസ്റ്റൻറ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം ബി പ്രീതി, ജെൻഡർ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ റ്റി മണി, സിഡിഎസ് അംഗം സ്മിതാ ദിലീപ്

എന്നിവർ സംസാരിച്ചു.

തുടർന്ന് ആരോഗ്യ സെമിനാറിൽ

‘സ്തനാർബുദം ലക്ഷണങ്ങൾ പരിഹാരമാർഗ്ഗങ്ങൾ ” എന്ന വിഷയത്തിൽ ആയുഷ് ഗ്രാമം പ്രോജക്ട് -നാഷണൽ ആയുഷ് മിഷനിലെ ഡോ.ആർ ജിൻഷ ക്ലാസെടുത്തു.ഡോ. മനു വർഗ്ഗീസ് യോഗ പരിശീലനം നൽകി.

പ്രണയവും പ്രതികാരവും എന്ന വിഷയത്തിൽ സംവാദം നടത്തി. കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ എൻ ബി രേഷ്മ ജെൻഡർ സംവാദ് ക്ലാസെടുത്തു.സാമൂഹ്യ മേളയുടെ ഭാഗമായി വിവിധ

പരിപാടികൾ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടത്തുന്നുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രാദേശിക സംവിധാനമായ ജെൻഡർ റിസോഴ്സ് സെന്ററിന്റെ പ്രചരണാർത്ഥമാണ് സാമൂഹ്യ മേള നടത്തുന്നത്. ജില്ലയിൽ 93 ജെൻഡർ റിസോഴ്സ് സെന്ററുകൾ

കുടുംബശ്രീ സിഡിഎസ് കളുടെ ഭാഗമായി പ്രവർത്തിയ്ക്കുന്നു. ജില്ലാതല റിസോഴ്സ് സെന്ററായി 24 മണിക്കൂറും സ്നേഹിത പ്രവർത്തിയ്ക്കുന്നു.

 

ചിത്രം….

സാമൂഹ്യ മേളകളുടെ ജില്ലാതല ഉദ്ഘാടനം പായിപ്ര പഞ്ചായത്തിൽ അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!