പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് കെഎസ്‌യു

 

വാളകം : പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനയിൽ പ്രതിഷേധിച്ച് അടുപ്പുകൂട്ടി സമരം നടത്തി. കെഎസ്‌യു വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ സമരം. പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. കെ എസ്‌ യു മണ്ഡലം പ്രസിഡന്റ് സിബിൻ ജോസഫ് ചുണ്ടയിലിന്റെ അധ്യക്ഷതയിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോയ് സ്വാഗതം ആശംസിച്ചു. കെ എസ്‌ യു യൂത്ത് കോൺഗ്രസ് നേതാക്കളായ ജെറിൻ ജേക്കബ് പോൾ, എവിൻ എൽദോസ്, എൽസൺ ജോൺ, ബെൻസൺ ജോൺ, എൽദോസ് ജോർജ്, എൽദോ സന്തോഷ്, എബി ഏലിയാസ് എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!