കെ.എസ്.ബി.എ ലേഡി ബ്യൂട്ടീഷ്യന്‍സ് മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി യോഗം ചേര്‍ന്നു

മൂവാറ്റുപുഴ: കെ.എസ്.ബി.എ ലേഡി ബ്യൂട്ടീഷ്യന്‍സ് മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി യോഗം ചേര്‍ന്നു. തിങ്കളാഴ്ച 10ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കെ.എസ്.ബി.എ എറണാകുളം ജില്ലാ ട്രഷറര്‍ എം.ജെ അനു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ബീന അശോക് അധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് സുമ ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി കെ.എന്‍. അനില്‍ ബിശ്വാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി വി.എ ഷക്കീര്‍ സംഘടനാ റിപ്പോര്‍ട്ടിംഗ് നടത്തി, താലൂക്ക് സെക്രട്ടറി സാലി ഷിബു പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സ്മിത സാജു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറി ഷീബ ഷാജി,ജോയിന്റ് സെക്രട്ടറി ബിജി തങ്കന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജിതങ്കന്‍, ബീനാ സിയാദ്, താലൂക്ക് വൈസ് പ്രസിഡന്റ് ശങ്കര്‍ ഗണേഷ്, ജില്ലാ കമ്മിറ്റിയംഗം എംഎം അനസ്സ്, താലൂക്ക് ജോയിന്റ് സെക്രട്ടറി വി പി മനോജ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!