കോവിഡ് വാക്സിനേഷന്‍; മാറാടിയുടെ നേട്ടത്തെ അനുമോദിച്ച് ജില്ലാ ആർസിഎച്ച് ഓഫിസർ

 

മുവാറ്റുപുഴഃ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ലായ വാക്സിനേഷനില്‍ ജില്ലയില്‍ മുന്നിലെത്തിയ മാറാടി ഗ്രാമ പഞ്ചായത്തിനെ അനുമോദിച്ച് ജില്ലാ ആർസിഎച്ച് ഓഫീസര്‍.കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിനുമായി പഞ്ചായത്തില്‍ എത്തിയ ആർ.സി.എച്ച് ഓഫിസർ ഡോ. ശിവദാസിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി ഉപഹാരം നല്‍കി.പഞ്ചായത്തിന്റേത് മികച്ച മാതൃക പ്രവര്‍ത്തനമാണെന്ന് ഡി.എം.ഒ. പറഞ്ഞു.
കിടപ്പുരോഗികള്‍ , ഭിന്നശേഷിക്കാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ എന്നിവരില്‍ 100% പേര്‍ക്കും 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 85% പേര്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്കിയാണ് മാറാടി മികവ് തെളിയിച്ചത്. ഇതോടനുബന്ധിച്ച് ചേര്‍ന്ന അനുമോദന യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരേയും ഭരണ സമിതി അംഗങ്ങളേയും ഡോ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.ആദരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി ബേബി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ജോസ് അഗസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ബിജു കുര്യാക്കോസ്, ഡി.എം.ഒ.
ഡോ. ശിവദാസ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്സിനേഷനും നേതൃത്വം നല്‍കിയ മാറാടി പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അമര്‍ലാല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. സുധീര്‍, അസ്സിസ്റ്റന്റ് സെക്രട്ടറി. ബിനോയി മത്തായി,
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബിനി ഷൈമോന്‍, രമ രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി ജോളി ,ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജിജോ , പഞ്ചായത്ത് അംഗങ്ങളായ സരള രാമന്‍രായര്‍, അജി സാജു, ഷിജി മനോജ് , ജിബി മണ്ണത്തൂക്കാരന്‍ , സിജി ഷാമോന്‍ , ജയ്സ് ജോണ്‍ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പ്രദീപ് പുളിമൂട്ടില്‍, ഗ്രാമ പഞ്ചായത്ത് അംഗം ഷൈനി മുരളി എന്നിവര്‍ സംബന്ധിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ ആശാപ്രവര്‍ത്തകര്‍ക്കും , പെയിന്‍ & പാലിയേറ്റീവ് ജീവനക്കാര്‍ക്കും വിനസ് ഗാര്‍മെന്‍റ്സ് ഇന്‍റര്‍നാണല്‍ ഈസ്റ്റ് മാറാടി 2 ജോഡി യൂണിഫോം സമ്മാനിച്ചു.

ഫോട്ടോ – എറണാകുളം ജില്ലാ വാക്സിനേഷന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഡോ. ശിവദാസിന് ബഹു, മൂവാറ്റുപുഴ എം.എല്‍.എ ഡോ.മാത്യു കുഴല്‍നാടന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തംഗം രമ രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ഷാന്‍റി എബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി. സുധീര്‍. ബി, പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ജോസ് അഗസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.പി ജോളി, പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അമര്‍ലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ബിനി ഷൈമോന്‍ തുടങ്ങിയവര്‍ സമീപം.

Back to top button
error: Content is protected !!