അയല്‍പക്കംകോലഞ്ചേരി

കോവിഡ് വാക്സിനേഷന്‍ മെഗാക്യാമ്പ് നടത്തി

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി :പൂത്തൃക്ക ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ആദ്യമെഗാ ക്യാമ്പ് നടത്തി.
പൂത്തൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിവരുന്ന വാക്സിനേഷന്‍ ക്യാമ്പുകളുടെ തുടര്‍ച്ചയായാണ് മെഗാ ഔട്ട്റീച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.
കറുകപ്പള്ളി ഗവ യൂ പി സ്കൂളില്‍ നടത്തിയ ക്യാമ്പിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി വര്‍ഗ്ഗീസ് ,മെഡിക്കല്‍ ഓഫീസര്‍ ഡോ ആദര്‍ശ് ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കോലഞ്ചേരി സെന്റ്പീറ്റേഴ്സ് കോളേജിലെ നാഷണല്‍ സര്‍വ്ലീസ് സ്കീം വോളന്റിയേഴ്സ് ക്യാമ്പ് നടത്തിപ്പില്‍ സജീവമായിരുന്നു .
വാക്സിന്‍ ലഭ്യതയനുസരിച്ച് മെഗാ ഔട്ട്റീച്ച് ക്യാമ്പുകളും പി എച്ച് സി തലക്യാമ്പുകളും തുടരുമെന്ന് പ്രസിഡന്റും മെഡിക്കല്‍ ഓഫീസറും അറിയിച്ചു.
വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിയ്ക്കുന്നതിനൊപ്പം,സാമൂഹിക അകലം പാലിക്കല്‍ ,
മാസ്ക് ധരിക്കല്‍, മറ്റ് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ശീലമാക്കണമെന്നും, കരുതലോടിരിക്കണമെന്നും  അഭ്യര്‍ത്ഥിച്ചു.

Back to top button
error: Content is protected !!
Close