കന്നി 20 പെരുന്നാള്‍: പൂര്‍ണ്ണമായും ഗ്രിന്‍ പ്രോട്ടോകോള്‍ പാലിച്ച്

കോതമംഗലം: കോതമംഗലം എംഎല്‍എയുടെ അരുത് വൈകരുത് പദ്ധതിയുടെ ഭാഗമായി കോതമംഗലം മാര്‍ തോമ ചെറിയപള്ളിയിലെ കന്നി – 20 പെരുന്നാള്‍ സമ്പൂര്‍ണ്ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന്റെ ഉദ്ഘാടനം നടനും സംവിധായകനുമായ സോഹന്‍ സിനുലാല്‍ നിര്‍വ്വഹിച്ചു. പെരുന്നാള്‍ ദിനങ്ങളില്‍ പള്ളിയും പരിസരവും പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോളിലായിരിക്കും പ്രവര്‍ത്തിക്കുക.
കോതമംഗലം നഗരസഭ, ഹരിത കേരളാ മിഷന്‍, ശുചിത്വമിഷന്‍, എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ് എന്‍ എസ് എസ് ടീം, നഗരസഭയിലേയും നെല്ലിക്കുഴി, വാരപ്പെട്ടി പഞ്ചായത്തുകളിലേയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ന് മുതല്‍ പെരുന്നാള്‍ തീരും വരെ സന്നദ്ധസേനാംഗങ്ങള്‍ കര്‍മ്മരംഗത്ത് ഉണ്ടാകും. ഹരിത പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരും. മുനിസിപ്പല്‍ ആരോഗ്യ വിഭാഗത്തിന്റെയും പോലീസ് സേനയുടെയും പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും. ആന്റണി ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ പള്ളി വികാരി ഫാ.ജോസ് പരുത്തു വയലില്‍, എ.ജി ജോര്‍ജ്ജ്, കെ.എ നൗഷാദ്, തഹസീല്‍ദാര്‍ റെയിച്ചല്‍ കെ വറുഗീസ്, ഐ.വി രാജീവ്, ബെന്നി ആര്‍ട്ട്‌ലൈന്‍, സേവി ഇലഞ്ഞിക്കല്‍, എല്‍ദോസ് ചേലാട്ട്, അഡ്വ. ബേബി ചുണ്ടാട്ട് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!