കോതമംഗലം താലൂക്കിൽ റേഷൻ വിതരണം പുനഃസ്ഥാപിച്ചു.

കോതമംഗലം: താലുക്കിലെ റേഷൻ കടകളിൽ ആവശ്യമായ സ്റ്റോക്ക് എത്തിയതോടെ റേഷൻ വിതരണം സുഗമമായി. ലോക്ഡൗണ്‍ മൂലമുള്ള ദുരിതത്തില്‍ നിന്നും കര കയറാന്‍ കേരള സര്‍ക്കാര്‍ സൗജന്യ റേഷന്‍ വിതരണം അനുവദിച്ചിരുന്നു. എന്നാൽ ആവശ്യത്തിനു സ്റ്റോക്ക് താലൂക്കിലെ റേഷൻകടകളിൽ എത്താത്തതോടെ റേഷൻ വിതരണ ത്തിന്റെ ആദ്യ മൂന്നു ദിവസങ്ങളിലും പരാതികൾ ഉയർന്നിരുന്നു. പല റേഷന്‍കടകളിലും സ്റ്റോക്ക് തീര്‍ന്ന് വിതരണം മുടങ്ങിയതാണ് പ്രശ്‌നമായത്. ഗോഡൗണില്‍ അരിയുണ്ടെങ്കിലും കടകളില്‍ എത്തിച്ചുകൊടുക്കുന്നതിലുണ്ടായ കാലതാമസ്സമാണ് വിനയായത്. നാലാം ദിവസമായതോടെ ഇക്കാര്യത്തിന് പരിഹാരമായി. എല്ലാകടകളിലും സുഗമമായി വിതരണം നടന്നു.കടകളില്‍ തിരക്കും കുറവായിരുന്നു. സൗജന്യറേഷന്‍ വിതരണം ഉടന്‍ തീരുമെന്ന ധാരണയില്‍ ഗുണഭോക്താക്കള്‍ കൂട്ടത്തോടെ കടകളിലെത്തിയതും റേഷന്‍വിതരണത്തെ താളം തെറ്റിച്ചിരുന്നു. ഇന്നലെ കടകളില്‍ തിരക്ക് കുറഞ്ഞതും ഗുണകരമായി. ഇന്നും റേഷന്‍ കടകള്‍ തുറക്കും.എട്ട്,ഒന്‍പത് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍കാര്‍ഡ് നമ്പറുകാര്‍ക്കാണ് ഇന്നത്തെ വിതരണം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ

ദിവസങ്ങളില്‍ സ്‌റ്റോക്ക് തീര്‍ന്നതുമൂലം റേഷന്‍ വാങ്ങാന്‍ കഴിയാതിരുന്നവര്‍ക്കും ഇന്ന് അവസരമുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.എം. അബ്ദുള്‍ അസീസ് അറിയിച്ചു.

Back to top button
error: Content is protected !!