കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി. ബ്ലോക്കിൻ്റെ ഉദ്ഘാടനം കെ. കെ. ശൈലജ ടീച്ചർ നിർവ്വഹിച്ചു.

 

മൂവാറ്റുപുഴ: കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.18 കോടി രൂപ മുടക്കി നവീകരിച്ച ഒ.പി. ബ്ലോക്കിൻ്റെ ഉദ്ഘാടനം ബഹു: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ. ശിലാഫലകം അനാഛാദനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.എം. മജീദ്, വി.സി. ചാക്കോ, ഖദീജ മുഹമ്മദ്, ചന്ദ്രശേഖരൻ നായർ,
മുനിസിപ്പൽ വൈസ് ചെയർമാൻ സിന്ധു ഗണേഷൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ റഷീദ സലിം, റാണിക്കുട്ടി ജോർജ്, മുനിസിപ്പൽ കൗൺസിലർമാരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ മാത്യൂസ് നമ്പേലി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.യു. അഞ്ജലി എന്നിവർ സന്നിഹിതരായിരുന്നു.

Back to top button
error: Content is protected !!