കോതമംഗലത്ത് പട്ടാപ്പകൽ അരുംകൊല: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ് കള്ളാടാണ് നാടിനെ നടുക്കിയ സംഭവം. ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മ (72) യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാറാമ്മയെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ട് 3.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്. മകള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ സാറാമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് മഞ്ഞള്‍പ്പൊടി വിതറിയിട്ടുണ്ട്.

Back to top button
error: Content is protected !!