വര്‍ക്ക്‌ഷോപ്പിലെത്തിയ ലോറിയില്‍ തീപിടുത്തം

മൂവാറ്റുപുഴ: ലോറികളുടെ ബോഡി ബില്‍ഡിംഗ് വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്ന ലോറി തീപിടിച്ച് കത്തിനശിച്ചു. ഇന്നലെ രാത്രി 9.30ഓടെ മൂവാറ്റുപുഴ നിരപ്പ് മണ്ടോത്തുംപടിയിലെ പാലത്തിങ്കല്‍ അഷറഫ് പി.എസിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പിലെത്തിയ ലോറിയിലാണ് തീപിടിച്ചത്. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സെത്തിയാണ് തീഅണച്ചത്. തീപിടുത്തത്തില്‍ ലോറി ഭാഗികമായും കത്തിനശിച്ചു. വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്ന മറ്റ് രണ്ട് ലോറികളിലേക്ക് പടര്‍ന്ന് പിടിക്കാതെ തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. അപകട കാരണം വ്യക്തമല്ല. മൂവാറ്റുപ്പുഴ അസ്സി. ഫയര്‍ ഓഫീസര്‍ മുഹമ്മദ് ഇക്ക്ബാലിന്റെ നേതൃത്ത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സി.എം നൗഷാദ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ജി.എസ് രജ്ഞിത്, ആര്‍ വിഷ്ണു,കെ.എം റിയാസ്. എന്നിവര്‍ ചേര്‍ന്നാണ് തീഎണച്ചത്.

 

 

Back to top button
error: Content is protected !!