മാലിപ്പാറയിൽ പെരുമ്പാമ്പിനെ പിടികൂടി.

 

കോതമംഗലം:മാലിപ്പാറയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.മാലിപ്പാറ പഴങ്ങരക്ക് സമീപം കക്കാട്ടുകുടിയില്‍ രാജുവിന്റെ പുരയിടത്തിലെ കുളത്തിൽ നിന്നാണ് ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടിയത്.കുളത്തിനടുത്തെത്തിയ രാജു അപ്രതീക്ഷിതമായാണ് പത്തടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. പിന്നീട് മാലിപ്പാറ സ്വദേശി തന്നെയായ പാമ്പുപിടുത്തക്കാരന്‍ സ്റ്റീഫനെ വിവരമറിയിക്കുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ അദ്ദേഹം തന്നെ കുടുക്കിട്ട് പിടിക്കുകയും ചെയ്തു.ഇരതേടി ജനവാസ മേഖലയിലെത്തിയതാകുമെന്ന് കരുതുന്നു.സമീപത്തു കൂടി ഒഴുകുന്ന പെരിയാർവാലി കനാൽ വഴി ആകാം പെരുമ്പാമ്പ് ഇവിടെ എത്തിപ്പെട്ടത് എന്നാണ് നിഗമനം.ചാക്കിലാക്കിയ പാമ്പിനെ തട്ടേക്കാട് പക്ഷി സങ്കേതത്തിലെത്തിച്ച ശേഷം തുറന്നു വിട്ടു.

ഫോട്ടോ… മാലിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും പിടികൂടിയ കൂറ്റൻ പെരുമ്പാമ്പ്

Back to top button
error: Content is protected !!