കോതമംഗലത്ത് പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി.

 

കോതമംഗലം : മാമലക്കണ്ടത്ത് വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി. കപ്പലാംമൂട്ടിൽ ഗോപി എന്ന് വിളിക്കുന്ന കൃഷ്ണപ്രസാദിനെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞതോടെ കുട്ടമ്പുഴ പോലീസ് സ്ഥലത്തെത്തി കൃഷ്ണപ്രസാദിനെ ഇന്നലെ രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റി . കാലിലെ വ്രണത്തിൽ പുഴുവരിച്ച് വീടിന്റെ തിണ്ണയിൽ നഗ്നനായി കിടന്ന കൃഷ്ണപ്രസാദിന്റെ ദൃശ്യങ്ങൾ നെല്ലിക്കുഴി സ്വദേശി സമൂഹ മാധ്യമത്തിൽ പങ്കുവച്ചുതോടെയാണ് വിവരം പുറത്തറിഞ്ഞത് .

Back to top button
error: Content is protected !!