കൂ​ത്താ​ട്ടു​കു​ള​ത്തെ സ​ബ് സ്റ്റേ​ഷ​ന്‍റെ ശേ​ഷി ഉ​യ​ര്‍ത്തുന്നു

കൂ​ത്താ​ട്ടു​കു​ളം: വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ കൂത്താ​ട്ടു​കു​ള​ത്തെ സ​ബ് സ്റ്റേ​ഷ​ന്‍റെ ശേ​ഷി ഉ​യ​ര്‍​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ആ​ദ്യ​ഘ​ട്ടം ര​ണ്ടു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​കും. ഡി​സം​ബ​റി​ല്‍ പ​ദ്ധ​തി ക​മ്മീ​ഷ​ന്‍ ചെ​യ്യും. 66 കെ​വി​യി​ല്‍ നി​ന്നും 110 കെ​വി നി​ല​വാ​ര​ത്തി​ലേ​ക്കാ​ണ് സ​ബ് സ്റ്റേ​ഷ​ന്‍ മാ​റു​ക.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​നാ​യു​ള്ള 12 എം​വി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ​ബ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. 110 കെ​വി ശേ​ഷി​യാ​ക്കു​ന്ന​തോ​ടെ 24 എം​വി​യു​ടെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങും. ഇ​പ്പോ​ള്‍ 16.3 എം​വി ട്രാ​ന്‍​സ്‌​ഫോ​ര്‍​മാ​റാ​ണു​ള്ള​ത്. നി​ല​വി​ല്‍ മൂ​ല​മ​റ്റം, ബ്ര​ഹ്മ​പു​രം ലൈ​നു​ക​ളി​ല്‍ നി​ന്നാ​ണ് കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്ക് വൈ​ദ്യു​തി എ​ത്തു​ന്ന​ത്.ബ്ര​ഹ്മ​പു​രം ലൈ​നി​ല്‍ വോ​ള്‍​ട്ടേ​ജ് കു​റ​വാ​ണ്. നി​ല​വി​ലെ പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മ്ബോ​ള്‍ ഏ​റ്റു​മാ​നൂ​ര്‍, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 110 കെ​വി ലൈ​നു​ക​ളി​ല്‍ നി​ന്നും വൈ​ദ്യു​തി ല​ഭി​ക്കും. തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു​ള്ള ലൈ​നു​ക​ള്‍ 110 ആ​ക്കാ​നു​ള്ള പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു ലൈ​നു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന​തോ​ടെ വോ​ള്‍​ട്ടേ​ജ് ക്ഷാ​മം പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​കും. കൂ​ടാ​തെ പ്ര​ധാ​ന ലൈ​നി​ല്‍ ഏ​തെ​ങ്കി​ലും ത​ക​രാ​റി​ലാ​യാ​ലും വൈ​ദ്യു​തി മു​ട​ക്കം ഒ​ഴി​വാ​ക്കാ​നാ​കും. വ​ലി​യ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ആ​യ​തി​നാ​ല്‍ വ്യ​വ​സാ​യ​ശാ​ല​ക​ള്‍​ക്ക് ഹൈ​ടെ​ന്‍​ഷ​ന്‍ വൈ​ദ്യു​തി ന​ല്‍​കാ​നും സാ​ധി​ക്കും. 2017 ലാ​ണ് സ​ബ് സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

Back to top button
error: Content is protected !!