ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ പ്രതിഷേധ സമരം.

 

രാമമംഗലം:-ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.

രാമമംഗലം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജയിംസ് കെ.മാത്യുവിന്റെ അധ്യക്ഷതയിൽ കൂത്താട്ടുകുളം മേഖല പ്രസിഡന്റ് ശ്രീ പോൾ ലൂയിസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.കോവിഡ് മൂലം ദുരിതമനഭവിക്കുന്ന വ്യാപാരികൾക്കും ജനങ്ങൾക്കും ഇന്ധനവില വർദ്ധനവ് ഇരുട്ടടിയായി മാറിയെന്നും കേന്ദ്ര സർക്കാർ ഇടപെട്ട് പെട്രോളിന്റെയും ഡീസലിന്റെയും വർദ്ധിപ്പിച്ച വില കുറയ്ക്കണമെന്നും അദ്ധേഹം ആവശ്യപെട്ടു.

പ്രതിഷേധ സമരത്തിൽ രാമമംഗലം മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ശ്രീ എം.റ്റി ബേബി ട്രഷറർ പി.എം. മത്തായി ജില്ല കമ്മിറ്റി അംഗം ശ്രീ സി.സി ജോൺ യൂത്ത് വിംഗ് പ്രസിഡൻറ് ശ്രീ ഷിജു മത്തായി വൈസ് പ്രസിഡന്റ് ശ്രീ ജേക്കബ്ബ് ഫിലിപ്പ് (ബാലു ) സെക്രട്ടറി ശ്രീ ജോയി ട്രഷറർ ഡോ.ശ്രീ ഫിലിപ്സൺ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!