കോലഞ്ചേരി:ഭരണഘടനാ സദസ് നടത്തി.

 

കോലഞ്ചേരി: ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയും കുന്നത്തുനാട് പഞ്ചായത്ത് ഗ്രന്ഥശാല സമിതിയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടിമറ്റം യൂണിറ്റും സംയുക്തമായി ഭരണഘടനാ സദസ് നടത്തി. ഇന്ത്യൻ ഭരണഘടനയുടെ 72ാം വാർഷീകത്തോടനുബന്ധിച്ച് നടന്ന പരിപാടി ഗ്രന്ഥശാലാ സംഘം സംസ്ഥാനകമ്മിറ്റി അംഗം എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖാവതരണം പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. സുനിൽ നടത്തി. കർഷകസമര ഐക്യദാർഢ്യത്തിന്റെ ഭാഗമായി പരിഷത്ത് പരിസ്ഥിതി വിഷയസമിതി ജില്ലാ ചെയർമാൻ കെ .എം. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. കുന്നത്തുനാട് പഞ്ചായത്ത് ഗ്രന്ഥശാലാ സമിതി കൺവീനർ പി. എൻ. സുരേഷ്ബാബു അദ്ധ്യക്ഷനായി. മോറക്കാല കെ.എ. ജോർജ് മെമോറിയൽ വായനശാല പ്രസിഡന്റ് എം.കെ. വർഗീസ്, കെ.എം. ഷജീർ, കെ.കെ.സോമൻ തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: Content is protected !!