ആരക്കുഴ

കിഡ്നി രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്.

മൂവാറ്റുപുഴ: കിഡ്നി രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. ആരക്കുഴ പഞ്ചായത്ത് ആറൂർ കോളനി പടിഞ്ഞാറേകരയിൽ പി.കെ. സിനോജ് (34) ആണ് ശനിയാഴ്ച്ച കോട്ടയം മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. നാളുകളായി കിഡ്നി രോഗത്തിന് ചികിത്സയിലായിരുന്നു. വീട്ടിൽ വച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനേ തുടർന്ന് സിനോജിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡപ്രകാരം സംസ്ക്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ നടത്തും. അച്ഛൻ: കുമാരൻ

അമ്മ: പരേതയായ അമ്മിണി
സഹോദരങ്ങൾ: മനോജ്, സനോജ്.

ചിത്രം

പി.കെ. സിനോജ് (34)

Back to top button
error: Content is protected !!
Close