വനം കൊള്ള : യു.ഡി. എഫ് മൂവാറ്റുപുഴ ടൗൺ കമ്മിറ്റി ധർണ്ണ നടത്തി

മുവാറ്റുപുഴ : എൽ. ഡി. എഫ് സർക്കാരിന്റെ വനം കൊള്ളയിൽ ജുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ട്കൊണ്ട് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മൂവാറ്റുപുഴ ടൗൺ മണ്ഡലം ചെയർമാൻ കബീർ പൂക്കടശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ സമരം കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. ധർണ്ണയിൽ കെ.ഉദ്ധീൻ, നഗരസഭാ കൗൺസിലർ ജോസ് കുര്യാക്കോസ്, ടി. എം.നാസർ, പി നൂറുദ്ധീൻ, ടി. എസ് മുഹമ്മദ്‌, അബിൻസ് അലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.

 

ചിത്രം : യു.ഡി. എഫ് മുവാറ്റുപുഴ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ കെപിസിസി എക്സിക്യൂട്ടീവ് അംഗം എ മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!