പൈനാപ്പിൾ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കോടതി ഉത്തരവ്

 

എറണാകുളം : കോ​വി​ഡ്-19 മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​യി ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഓ​ള്‍ കേ​ര​ള പൈ​നാ​പ്പി​ള്‍ ഫാ​ര്‍​മേ​ഴ്സ് അ​സോ​സി​യേ​ഷ​നും അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജോ​ര്‍​ജും ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് അ​നു ശി​വ​രാ​മ​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.
പൈ​നാ​പ്പി​ള്‍ മേ​ഖ​ല​യ്ക്കു സ​മ​ഗ്ര​മാ​യ റി​ലീ​ഫ് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, 2018 വ​രെ മു​ട​ക്കം വ​രാ​തെ വാ​യ്പ​ക​ള്‍ അ​ട​ച്ചു​തീ​ര്‍​ത്തി​ട്ടു​ള്ള ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ക, ഈ ​മേ​ഖ​ല​യു​ടെ സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന​തു വ​രെ കൃ​ഷി തു​ട​ര്‍​ന്നു​കൊ​ണ്ടു പോ​കാ​ന്‍ പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ള്‍ അ​നു​വ​ദി​ക്കു​ക, പൈ​നാ​പ്പി​ളി​ന് 25 രൂ​പ​യെ​ങ്കി​ലും താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കു​ക, പൈ​നാ​പ്പ​ളി​ല്‍​നി​ന്നു ജാം, ​സ്‌​ക്വാ​ഷ് തു​ട​ങ്ങി​യ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന യൂ​ണി​റ്റു​ക​ള്‍ ഉ​ട​ന​ടി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് നി​വേ​ദ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യി പ​രി​ഗ​ണി​ക്ക​മെ​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും റി​സ​ര്‍​വ് ബാ​ങ്കും വി​ശ​ദീ​ക​ര​ണ​ത്തി​ന് സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഹ​ര്‍​ജി സെ​പ്റ്റം​ബ​ര്‍ 11ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Back to top button
error: Content is protected !!