സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ൾ ഉ​ട​ൻ തു​റ​ക്കില്ല…

 

മൂവാറ്റുപുഴ: സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ൾ ഉ​ട​ൻ തു​റ​ക്കേ​ണ്ടെ​ന്ന് ഫി​ലിം ചേം​ബ​ർ യോ​ഗ​ത്തി​ൽ തീ​രു​മാ​നമായി . 50 ശ​ത​മാ​നം കാ​ഴ്ച​ക്കാ​രെ മാത്രം വ​ച്ച് തീ​യ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചും തീ​യ​റ്റ​റു​ക​ൾ തു​റ​ക്കി​ല്ല. വി​നോ​ദ നി​കു​തി ഒ​ഴി​വാ​ക്ക​ണം, വൈ​ദ്യു​തി നി​ര​ക്കി​ൽ ഇ​ള​വ് വേ​ണം, പ്ര​ദ​ർ​ശ​ന സ​മ​യം മാ​റ്റ​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​നു​ഭാ​വ പൂ​ർ​ണ​മാ​യ നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്നും സ​മ​ഗ്ര പാ​ക്കേ​ജ് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും ഫി​ലിം ചേം​ബ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ചൊ​വ്വാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മ​തി തീ​രു​മാ​ന​മെ​ന്നാ​ണ് തീ​യ​റ്റ​റു​ട​മ​ക​ളും മ​റ്റ് ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ളും തീ​രു​മാ​നി​ച്ച​ത്.

Back to top button
error: Content is protected !!