കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ. പി.സരസപ്പന്റെ 11-ാം അനുസ്മരണദിനം ആചരിച്ചു

 

മൂവാറ്റുപുഴ : കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ. പി.സരസപ്പന്റെ 11-ാം അനുസ്മരണദിനം ആചരിച്ചു.രാവിലെ 8 മണിക്ക് സ. ലീലാ വാസുദേവന്‍ പതാക ഉയര്‍ത്തി പുഷ്പാർച്ചന നടത്തി. ലീലാ വാസുദേവന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍, ഏരിയ സെക്രട്ടറി കെ.ആര്‍. സുകുമാരന്‍ സ്വാഗതം പറഞ്ഞു. സി.പി.എം.മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം യു.ആര്‍.ബാബു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പു നടക്കുന്ന ഈ കാലം തൊഴിലാളി വര്‍ഗ്ഗത്തിന് അതിപ്രധാനമാണ്. 1968-ല്‍ പി.സരസപ്പന്‍ രൂപീകരിച്ച കേരളാ ആര്‍ട്ടിസാന്‍സ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന കാലങ്ങളില്‍ നിരവധി ആനുകൂല്യങ്ങള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്കായി പ്രഖ്യാപിക്കുകയും, നടപ്പാക്കുകയും ചെയ്തുവരുന്നു. പെന്‍ഷന്‍, ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, 1987 ല്‍ കൈതൊഴിലാളി, വിദഗ്ധ തൊഴിലാളി പദ്ധതി, 1990-ല്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി, 1996 ല്‍ തയ്യല്‍ തൊഴിലാളി ക്ഷേമനിധി, 2000-ല്‍ ധനവിനിയോഗ സ്ഥാപനം കേരളത്തില്‍ നടപ്പാക്കി. ഒട്ടേറെ കാര്യങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുന്ന കാലങ്ങളില്‍ നടപ്പാക്കിയിട്ടുണ്ടെന്നും . തുടര്‍ന്നും ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനായി  ആര്‍ട്ടിസാന്‍സ് തൊഴിലാളികള്‍ ഒറ്റ കെട്ടായി രംഗത്തിറങ്ങണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് സഖാവ് പറഞ്ഞു.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എല്‍ദോ എബ്രഹാമിനെ വിജയിപ്പിക്കമെന്നും അഭ്യർത്ഥിച്ചു. തുടര്‍ന്ന് ആദ്യകാല പ്രവര്‍ത്തകനായ, സുഗതനെയും-തങ്കമ്മയെയും പൊന്നാട അണിയിച്ച് ആദരിച്ചു. പി.എസ്.ഹരി യോഗത്തിന് നന്ദിയും പറഞ്ഞു

Back to top button
error: Content is protected !!