കവളങ്ങാട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കോതമംഗലം: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ കവളങ്ങാട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ഷാന്റി കുര്യന്‍ അധ്യക്ഷത വഹിച്ചു. സിബി മാത്യു , ഷിബു പടപറബത്ത്, ജോയി അറബന്‍കുടി, റ്റി.എച്ച് നൗഷാദ്, ഷാജി പി മാത്യു പിഎം ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. തെരെഞ്ഞടപ്പ് കമ്മിറ്റി ഭാരവാഹികളായി ജോയി അറബന്‍കുടി -ചെയര്‍മാന്‍, ഷാജി പി മാത്യു -കണ്‍വീനര്‍ എന്നിവരെ തെരെഞ്ഞടുത്തു.

 

Back to top button
error: Content is protected !!