കടാതി വെള്ളാട്ട് ശ്രീ പോര്‍ക്കലി ഭദ്രകാളി ശാസ്താ ക്ഷേത്രം ട്രസ്റ്റ് ശ്രീഭദ്ര അന്നദാന മണ്ഡപം സമര്‍പ്പണം ഇന്ന്

മൂവാറ്റുപുഴ: കടാതി വെള്ളാട്ട് ശ്രീ പോര്‍ക്കലി ഭദ്രകാളി ശാസ്താ ക്ഷേത്രം ട്രസ്റ്റ് നിര്‍മ്മിച്ച ശ്രീഭദ്ര അന്നദാനമണ്ഡപ സമര്‍പ്പണം ഞായറാഴ്ച 6ന് നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍ ശശി നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. വാസ്തു ശാസ്ത്ര വിദഗ്ദ്ധന്‍ കാണിപ്പയ്യൂര്‍ ശ്രീഹരീതന്‍ തിരുമേനി മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പിഎല്‍ദോസ് ,കൗണ്‍സിലര്‍മാരായ കെ.ജി അനില്‍കുമാര്‍, ബിന്ദു സുരേഷ്, അമല്‍ ബാബു, ആശാ അനില്‍, മൂവാറ്റുപുഴയിലെ വിവിധ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും പരിപാടിയില്‍ പങ്കെടുക്കും.  മൂന്നൂറു പേര്‍ക്ക് ഇരിക്കാവുന്ന മൂവായിരം സ്‌ക്വയര്‍ ഫീറ്റ് അന്നദാന മണ്ഡപം പൂര്‍ണ്ണമായും ഭക്തജനങ്ങളുടെ സംഭാവന കൊണ്ടാണ് പൂര്‍ത്തിയായതെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അഡ്വ.പി.പ്രേംചന്ദ് പറഞ്ഞു. സപ്താഹം ഉള്‍പ്പടെയുള്ള വിവിധ ഉദ്ദേശ്യങ്ങള്‍ക്ക് അന്നദാന മണ്ഡപം ഉപയോഗപ്പെടുത്തുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് കെ.സി സുനില്‍ കുമാര്‍ അറിയിച്ചു.

Back to top button
error: Content is protected !!