കാക്കൂർ കാള വയൽ കാർഷിക മേളയോട് അനുബന്ധിച്ച് നടന്ന കാർഷിക സെമിനാർ നടത്തി

തിരുമാറാടി : കാക്കൂർ കാള വയൽ കാർഷിക മേളയോട് അനുബന്ധിച്ച് നടന്ന കാർഷിക സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി, പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാമോൾ പ്രകാശ്, ഒ.എൻ.വിജയൻ, കാക്കൂർ ബാങ്ക് പ്രസിഡൻ്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എം.ജോർജ്‌, ജനറൽ കൺവീനർ രജു കരിമ്പനയ്ക്കൽ,സ്ഥിരം സമിതി അധ്യക്ഷൻ സാജു ജോൺ, സി.ടി.ശശിസുകുമാരൻ തേവർ കാട്ടിൽ, വർഗീസ് മാണി,ബെയിൻ ചന്ദ്രൻ, ഏലിയാസ് മാത്യു, സി സി ശിവൻകുട്ടി ,കൃഷി ഓഫീസർ ടി കെ ജിജി എന്നിവർ പ്രസംഗിച്ചു. മണ്ണത്തൂരിൽ നടന്ന ജൂനിയർ ഫുട്ബോൾ മത്സരം മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുമാറാടിയിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര എം ജെ ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എം.ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രമ മുരളീധര കൈമൾ, ആലീസ് ബിനു, സി.വി.ജോയി, സെക്രട്ടറി പി.പി.റെജിമോൻ, അമ്പി ആചാരി, വി.കെ.ശശിധരൻ, വി.ആർ.രാധാകൃഷണൻ, അനീഷ് ആച്ചിക്കൽ എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാമോൾ പ്രകാശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആലീസ് ഷാജു, വൈസ് പ്രസിഡൻ്റ് ജിൻസൺ വി പോൾ, സിനു എം ജോർജ് എന്നിവർ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!