മ​ണി​ച്ചോ​ള​കൃ​ഷി​യി​ൽ നേ​ട്ട​വു​മാ​യി ക​ർ​മ​ല ആ​ശ്ര​മ വൈ​ദി​ക​ർ

വാഴക്കുളം: മണിചോള കൃഷിയില്‍ മികച്ച വിളവെടുപ്പ് നടത്തി വാഴക്കുളം കര്‍മല ആശ്രമത്തിലെ വൈദികര്‍. രണ്ടു സ്ഥലങ്ങളിലായി ഒരേക്കറിലാണ് ചോളകൃഷി നടത്തിയത്.മരച്ചീനി കൃഷിക്കുശേഷം ഒരുക്കിയ തുറസായ സ്ഥലത്തും വാഴ കൃഷിക്കൊപ്പവുമാണ് വൈദികരുടെ നേതൃത്വത്തില്‍ മണിച്ചോളം കൃഷി ചെയ്തത്.ചെറുധാന്യവര്‍ഷത്തോടനുബന്ധിച്ചായിരുന്നു കൃഷി രീതി മാറ്റിയത്. വാഴയുടെ ചെറു തണല്‍ ലഭിച്ചിടത്ത് വളര്‍ന്നവ കൂടുതല്‍ കരുത്താര്‍ജിച്ചതായി വൈദികര്‍ പറഞ്ഞു. തുറസായ സ്ഥലത്തെ കൃഷിയില്‍ ചൂടു കൂടുതലായതിനാല്‍ വിളവ് കുറഞ്ഞു. തുടര്‍ന്ന് റാഗി കൃഷി നടത്താനാണ് പദ്ധതി. വിളവെടുപ്പ് ഉദ്ഘാടനം മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് നിര്‍വഹിച്ചു. കര്‍മല ആശ്രമ ശ്രേഷ്ഠന്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍, ഫാ. ബിനോയ് ചാത്തനാട്ട്, ഫാ. ബിനു ഇലഞ്ഞേടത്ത്, പഞ്ചായത്തംഗം പി.എസ്. സുധാകരന്‍, കൃഷി ഓഫീസര്‍ ടി.എം ആരിഫ, കൃഷി ഉദ്യോഗസ്ഥരായ ദിനേശന്‍, റസിയ തുടങ്ങിയവര്‍ വിളവെടുപ്പില്‍ പങ്കെടുത്തു. വരണ്ട പ്രദേശങ്ങളിലെ കൃഷിക്ക് അനുയോജ്യമായ മണിച്ചോളം മൂന്നു മുതല്‍ നാലുമാസം വരെ കാലയളവില്‍ വിളവെടുപ്പ് നടത്താനാകും.

Back to top button
error: Content is protected !!