നിരന്തര കുറ്റവാളിയെ കാപ്പചുമത്തി നാടുകടത്തി

കാലടി: ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരന്തര കുറ്റവാളിയെ കാപ്പചുമത്തി നാടുകടത്തി. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം പൊന്നിടത്തു പാറവീട്ടില്‍ ബ്രിസ്റ്റോ (33) യെയാണ് ആറു മാസത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയാണ് കാപ്പ ഉത്തരവിട്ടത്. കഴിഞ്ഞ ഡിസംബറില്‍ സേവ്യര്‍ എന്നയാളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, വീട് കയറി ആക്രമണം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 2015 ലും ഇയാളെ കാപ്പ ചുമത്ത നടുകടത്തിയിരുന്നു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 34 പേരെനാടുകടത്തി. 44 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

 

Back to top button
error: Content is protected !!