കല്ലൂര്‍ക്കാട് ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. നവ കേരളം രണ്ട് കര്‍മ്മ പരിപാടിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയിലൂടെയാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് പ്രതിരോധം. ക്യാമ്പയിന്റെ ഭാഗമായി ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും രോഗമുള്ളവരെയും രോഗം വരാന്‍ സാധ്യതയുള്ളവരെയും കണ്ടെത്തി പ്രത്യേക ചികിത്സ നല്‍കുമെന്നും ചടങ്ങില്‍ മന്ത്രി വ്യക്തമാക്കി. ഡോ. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര, വൈസ് പ്രസിഡന്റ് ഷൈനി ജയിംസ്, സ്ഥിരം സമിതി അധ്യക്ഷതരായ സണ്ണി സെബാസ്റ്റ്യന്‍, ഡെല്‍സി ലൂക്കാച്ചന്‍, എ.കെ ജിബി, വാര്‍ഡ് അംഗങ്ങളായ അനില്‍ കെ മോഹന്‍, സുമിത സാബു, ജാന്‍സി ജോമി, സീമോന്‍ ബൈജു, ബാബു മനക്കപ്പറമ്പില്‍, പി. പ്രേമലത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എസ് ആശാറാണി, ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, ദേശീയ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.എസ് നൗഷാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ടി മാത്യു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കര, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!