കല്ലൂര്‍ക്കാട് ഹോമിയോ ഡിസ്പന്‍സറി വ്യാഴാഴ്ച മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ പുതിയതായി നിര്‍മ്മിച്ച ഹോമിയോപ്പതി ഡിസ്പന്‍സറിയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടകേകും. വൈകിട്ട് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യാതിഥിയാകും. മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിന്‍, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് ഡയറക്ടര്‍ വി.ആര്‍. വിനോദ്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സീസ് തെക്കേക്കര, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുക്കും

 

Back to top button
error: Content is protected !!